Monday, 26 March 2012

ഞാന്‍ എന്ന തല തെറിച്ച ഒരു സാധനം

ആദ്യത്തെ പോസ്റ്റ്‌ എന്നെ പരിചയപെടുത്തി കൊണ്ടാകാം. ഞാന്‍ കുട്ടന്‍. ദിലീപ് കുട്ടന്‍ എന്ന് പറയും. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന അത്യാവശ്യം തെറിച്ച സാധനം. ഒരു ജൂണ്‍ മാസം 14 നു ഭൂമിക്കു ഭാരമായി ജനിച്ചു വീണവന്‍.  കുട്ടികാലത്തു അമ്മയ്ക്ക് തലവേദനയും അച്ഛമ്മയുടെ കയ്യില്‍ നിന്നും ചീത്തയും വാങ്ങിച്ചു കൊടുത്ത ഒരു തെറിച്ച സാധനം.ആറാം തരാം വരെ തറവാട്ടിലും പിന്നെ നുക്ലിയര്‍ ഫാമിലിയിലും വളര്‍ന്ന ഒരു അസ്സത്ത്. സര്‍ക്കാര്‍ സ്കൂളിലെ സമരങ്ങള്‍ കാരണം ടെക്നിക്കല്‍ ഹൈ സ്കൂളില്‍ പഠിക്കാന്‍ നിയോഗിക്കപെട്ട ഹത ഭാഗ്യവാന്‍. അത് കഴിഞ്ഞപ്പോ biology പഠിക്കാന്‍ പറ്റാതെ കമ്പ്യൂട്ടര്‍ സയന്‍സ് എടുത്തു പ്ലസ്‌ ടു പഠിച്ചവന്‍. പിന്നെ റാഗ്ഗിംഗ് പേടിച്ചു എഞ്ചിനീയറിംഗ് നു പോയില്ല. അങ്ങനെ ഞാന്‍ ഒരു BSc കമ്പ്യൂട്ടര്‍ സയന്‍സ് കാരന്‍ ആയി. രസകരമായ കോളേജ് ജീവിതം ആസ്വദിച്ചു ഒരു ആവേശത്തിന്റെ പേരില്‍ ജോലിയില്‍ IT യില്‍ തല വെച്ചവന്‍. ഇപ്പൊ ഇത്രയും മതി. സമയം ഉണ്ടല്ലോ. വഴിയെ പറയാം. ഞാന്‍ ചെയ്ത മണ്ടത്തരങ്ങള്‍. ഈ കന്നികാരനെ അനുഗ്രഹിക്കുക ആശിര്‍വദിക്കുക. ദയവു ചെയ്തു ചീത്ത മാത്രം വിളിക്കരുത്. 

No comments:

Post a Comment