കുട്ടന്‍ അവന്റെ അമ്മയുടെ വീട്ടില്‍ ആയിരുന്നു. അമ്മയുടെ വയറ്റില്‍ വളരുന്ന
കുഞ്ഞു വാവയെ കാണാന്‍ കൊതിച്ചിരിക്കയായിരുന്നു അവന്‍. തനിക്കു കൂടെ
കളിയ്ക്കാന്‍ ഒരു കുഞ്ഞു വാവയെ കിട്ടുമല്ലോ എന്ന് ഓര്‍ത്തു അവന്‍ വളരെ
സന്തോഷത്തില്‍ ആയിരുന്നു. വേറെ പല കാര്യങ്ങളും അവനെ സന്തോഷിപ്പിച്ചിരുന്നു.
അമ്മ വീട്ടില്‍ താമസം ആയതിനാല്‍ ദൂരെ ഉള്ള നഴ് സറി സ്കൂളില്‍
പോകണ്ട.രാവിലെ എഴുന്നേല്‍ക്കണ്ട. എല്ലാം കൊണ്ടും സുഖം ആയിരുന്നു ജീവിതം.
ഭക്ഷണം കഴിഞ്ഞാല്‍ നേരെ അമ്മമ്മയുടെ പശുകുട്ടിയെ ഓടിച്ചു പിടിക്കുക.
കശുമാവിന്റെ കൊമ്പില്‍ കയറി ചേതക്ക് (റാണ പ്രതാപിന്റെ കുതിര) ന്റെ പുറത്തു
സവാരി നടത്തുക. ചേതക് കുതിച്ച് പായുമ്പോഴെക്കും പൂവ് എല്ലാം താഴെ
ഉതിര്‍ന്നു വീഴും.ഇത് കണ്ട് അമ്മമ്മ ഓടി വരുമ്പോഴേക്കും കുരങ്ങനെ പോലെ
മുകളില്‍ വലിഞ്ഞു കേറി പൊട്ടി ചിരിക്കും. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും സുഖ
ജീവിതം ആയിരുന്നു.
അങ്ങനെ ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍
അടുത്തു അമ്മ ഇല്ല. പതിവ് പോലെ നിലവിളി ആരംഭിച്ചു. പക്ഷെ അന്ന് അമ്മ ഓടി
വന്നില്ല. അവസാനം കിടക്കയില്‍ നിന്നും ഇറങ്ങി search ആരംഭിച്ചു. ഇളയമ്മ
യോട് ചോദിച്ചപ്പോ അമ്മയ്ക് വാവ ഉണ്ടായി എന്നും രണ്ടു പേരും ആശുപത്രിയില്‍
ആണെന്നും പറഞ്ഞു. ഒരു വശത്ത് സന്തോഷവും മറു വശത്ത് അമ്മയെ കാണാത്ത വിഷമവും
ആയി കുട്ടന്‍ ഇരുന്നു. അപ്പൊഴായിരുന്നു ആ മന്ദര യുടെ വരവ്. തേനും പാലിച്ചു
അവര്‍ കുട്ടനെ വിളിച്ചു മടിയില്‍ ഇരുത്തി. ആശ്വസിപിക്കുന്നതിനു പകരം ആ
സ്ത്രീ അവന്റെ മനസ്സിനെ പിടിച്ചു കുടഞ്ഞു.ആ കുഞ്ഞു മനസ്സിനോട് അവര്‍
പറഞ്ഞത് ഇപ്രകാരം ആയിരുന്നു."ഇനി നിന്റെ അമ്മയ്ക് നിന്നെ വേണ്ട. ആ കുഞ്ഞു
മോളെ മതി".അങ്ങനെ കാണുന്നതിനു മുന്‍പ് തന്നെ വാവ അവന്റെ ശത്രു ആയി.
എന്റെ വീട് അപ്പോന്റെയും എന്ന പടത്തെക്കാള്‍ കഷ്ടം ആയിരുന്നു ആ സഹോദരങ്ങളുടെ അവസ്ഥ. അത് നെക്സ്റ്റ് പോസ്റ്റ് ആവട്ടെ
Monday, 12 November 2012
Monday, 26 March 2012
ഞാന്‍ എന്ന തല തെറിച്ച ഒരു സാധനം
ആദ്യത്തെ പോസ്റ്റ് എന്നെ പരിചയപെടുത്തി കൊണ്ടാകാം. ഞാന്‍ കുട്ടന്‍. ദിലീപ് കുട്ടന്‍ എന്ന് പറയും. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന അത്യാവശ്യം തെറിച്ച സാധനം. ഒരു ജൂണ്‍ മാസം 14 നു ഭൂമിക്കു ഭാരമായി ജനിച്ചു വീണവന്‍. കുട്ടികാലത്തു അമ്മയ്ക്ക് തലവേദനയും അച്ഛമ്മയുടെ കയ്യില്‍ നിന്നും ചീത്തയും വാങ്ങിച്ചു കൊടുത്ത ഒരു തെറിച്ച സാധനം.ആറാം തരാം വരെ തറവാട്ടിലും പിന്നെ നുക്ലിയര്‍ ഫാമിലിയിലും വളര്‍ന്ന ഒരു അസ്സത്ത്. സര്‍ക്കാര്‍ സ്കൂളിലെ സമരങ്ങള്‍ കാരണം ടെക്നിക്കല്‍ ഹൈ സ്കൂളില്‍ പഠിക്കാന്‍ നിയോഗിക്കപെട്ട ഹത ഭാഗ്യവാന്‍. അത് കഴിഞ്ഞപ്പോ biology പഠിക്കാന്‍ പറ്റാതെ കമ്പ്യൂട്ടര്‍ സയന്‍സ് എടുത്തു പ്ലസ് ടു പഠിച്ചവന്‍. പിന്നെ റാഗ്ഗിംഗ് പേടിച്ചു എഞ്ചിനീയറിംഗ് നു പോയില്ല. അങ്ങനെ ഞാന്‍ ഒരു BSc കമ്പ്യൂട്ടര്‍ സയന്‍സ് കാരന്‍ ആയി. രസകരമായ കോളേജ് ജീവിതം ആസ്വദിച്ചു ഒരു ആവേശത്തിന്റെ പേരില്‍ ജോലിയില്‍ IT യില്‍ തല വെച്ചവന്‍. ഇപ്പൊ ഇത്രയും മതി. സമയം ഉണ്ടല്ലോ. വഴിയെ പറയാം. ഞാന്‍ ചെയ്ത മണ്ടത്തരങ്ങള്‍. ഈ കന്നികാരനെ അനുഗ്രഹിക്കുക ആശിര്‍വദിക്കുക. ദയവു ചെയ്തു ചീത്ത മാത്രം വിളിക്കരുത്.
Subscribe to:
Posts (Atom)