Monday, 12 November 2012

ഒരു അജ്ഞാത ശത്രു

കുട്ടന്‍ അവന്റെ അമ്മയുടെ വീട്ടില്‍ ആയിരുന്നു. അമ്മയുടെ വയറ്റില്‍ വളരുന്ന കുഞ്ഞു  വാവയെ കാണാന്‍ കൊതിച്ചിരിക്കയായിരുന്നു അവന്‍. തനിക്കു കൂടെ കളിയ്ക്കാന്‍ ഒരു കുഞ്ഞു വാവയെ കിട്ടുമല്ലോ എന്ന് ഓര്‍ത്തു അവന്‍ വളരെ സന്തോഷത്തില്‍ ആയിരുന്നു. വേറെ പല കാര്യങ്ങളും അവനെ സന്തോഷിപ്പിച്ചിരുന്നു. അമ്മ വീട്ടില്‍ താമസം ആയതിനാല്‍ ദൂരെ ഉള്ള നഴ് സറി  സ്കൂളില്‍ പോകണ്ട.രാവിലെ എഴുന്നേല്‍ക്കണ്ട. എല്ലാം കൊണ്ടും സുഖം ആയിരുന്നു ജീവിതം. ഭക്ഷണം കഴിഞ്ഞാല്‍ നേരെ അമ്മമ്മയുടെ പശുകുട്ടിയെ ഓടിച്ചു പിടിക്കുക. കശുമാവിന്റെ കൊമ്പില്‍ കയറി ചേതക്ക് (റാണ പ്രതാപിന്റെ കുതിര) ന്റെ പുറത്തു സവാരി നടത്തുക. ചേതക് കുതിച്ച് പായുമ്പോഴെക്കും പൂവ് എല്ലാം താഴെ ഉതിര്‍ന്നു വീഴും.ഇത് കണ്ട് അമ്മമ്മ ഓടി വരുമ്പോഴേക്കും കുരങ്ങനെ പോലെ മുകളില്‍ വലിഞ്ഞു കേറി പൊട്ടി ചിരിക്കും. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും സുഖ ജീവിതം ആയിരുന്നു.

അങ്ങനെ ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ അടുത്തു അമ്മ ഇല്ല. പതിവ് പോലെ നിലവിളി ആരംഭിച്ചു. പക്ഷെ അന്ന് അമ്മ ഓടി വന്നില്ല. അവസാനം കിടക്കയില്‍ നിന്നും ഇറങ്ങി search ആരംഭിച്ചു. ഇളയമ്മ യോട് ചോദിച്ചപ്പോ അമ്മയ്ക് വാവ ഉണ്ടായി എന്നും രണ്ടു പേരും ആശുപത്രിയില്‍ ആണെന്നും പറഞ്ഞു. ഒരു വശത്ത് സന്തോഷവും മറു വശത്ത് അമ്മയെ കാണാത്ത വിഷമവും ആയി കുട്ടന്‍ ഇരുന്നു. അപ്പൊഴായിരുന്നു ആ മന്ദര യുടെ വരവ്. തേനും പാലിച്ചു അവര്‍ കുട്ടനെ വിളിച്ചു മടിയില്‍ ഇരുത്തി. ആശ്വസിപിക്കുന്നതിനു പകരം ആ സ്ത്രീ അവന്റെ മനസ്സിനെ പിടിച്ചു കുടഞ്ഞു.ആ കുഞ്ഞു മനസ്സിനോട് അവര്‍ പറഞ്ഞത് ഇപ്രകാരം ആയിരുന്നു."ഇനി നിന്റെ അമ്മയ്ക് നിന്നെ വേണ്ട. ആ കുഞ്ഞു മോളെ മതി".അങ്ങനെ കാണുന്നതിനു മുന്‍പ് തന്നെ വാവ അവന്റെ ശത്രു ആയി.

എന്റെ വീട് അപ്പോന്റെയും എന്ന പടത്തെക്കാള്‍ കഷ്ടം ആയിരുന്നു ആ സഹോദരങ്ങളുടെ അവസ്ഥ. അത് നെക്സ്റ്റ് പോസ്റ്റ്‌ ആവട്ടെ